News
ടെൻഡര്‍ ക്ഷണിച്ചു

*കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിനു കീഴില്‍ പൈനാവില്‍ സ്‌റ്റേറ്റ് ബാങ്കിനു സമീപം പ്രവര്‍ത്തി ക്കുന്ന സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിന്റെ ഓദ്യോഗിക ആവശ്യത്തിനായി 3 മാസത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുളള ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡര്‍ ഫോമുകള്‍ പൈനാവില്‍ പ്ര വര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസില്‍ നിന്നും ജൂണ്‍ 27 ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയത്ത് വാങ്ങാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ ടെൻഡറുകള്‍ സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 221722(ഐ.ഡി.കെ പി. ആര്‍ 868/6/26)



