News
ടെൻഡര്‍ ക്ഷണിച്ചു

ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ഔദ്യോഗികാവശ്യങ്ങള്‍ നിര്‍വ്വഹിക്കു ന്നതിനായി അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം ലഭ്യമാക്കുന്നതിനായി വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനം 1100-1500 സി.സി വരെയുള്ളതും സീറ്റിംഗ് കപ്പാസിറ്റി 5 ല്‍ കുറയാത്തതും ആയിരിക്കണം. ജൂണ്‍ 22 മുതല്‍ 29 വരെയാണ് ടെൻഡര്‍ നല്‍കുന്നത്. ജൂണ്‍ 30 ന് ഉച്ചയ്ക്ക് 12 മണി വരെ ടെൻഡര്‍ ഫോറം സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222363ഇമെയില്‍: districtlabourofficeidukki@gmail.com



