dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയും വര്‍ധിച്ചു.ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,000 രൂപയായി. ഗ്രാമിന് 13,875 രൂപ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുക. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.രാജ്യാന്തരതലത്തിലും സ്വര്‍ണവില ഇടിവില്‍ തന്നെയാണ്. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button