dummy_ads1-01
dummy_ads1-01
previous arrow
next arrow
News

താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം. അധ്യാപകരുടെ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം പിടികൂടിയിട്ടുണ്ട്. വാറ്റുചാരായം നിര്‍മ്മിച്ചത് കുട്ടിയുടെ രണ്ടാനച്ചനാണെന്നാണ് വിവരം. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.വിദ്യാർത്ഥി മദ്യം എത്തിക്കുന്നത് 500 എംഎൽ ബോട്ടുകളിലാണ്. ഇതിൽ നിന്ന് വാട്ടർ ബോട്ടിലുകളിലാണ് മറ്റ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. പണം വാങ്ങിയാണ് വിദ്യാർത്ഥി മദ്യം നൽകുന്നത് എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button