dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൊടുപുഴയില്‍ ലഹരിവേട്ട: ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

തൊടുപുഴ ഇടവെട്ടിയില്‍ രാസലഹരിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് പിടിയിലായത്.ഇന്ന് രാവിലെയാണ് തൊടുപുഴ പോലീസിന്റെ ലഹരിവേട്ട നടന്നത്. 18 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് ഇവര്‍ തൊടുപുഴ പോലീസിന്റെ പിടിയിലാകുന്നത്.അര്‍ഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവര്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് പിടിയിലായത്. ഡിവൈഎഫ്‌ഐ ഭാരവാഹി എന്ന നിലയില്‍ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടവെട്ടി ഭാഗത്ത് വച്ച്‌ ഇവര്‍ ലഹരി കൈമാറ്റം നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയും പിടിയിലാകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button