dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൊടുപുഴ മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു; അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ജൂൺ 15-ന് ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

തൊടുപുഴ: ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നടപ്പിലാക്കുന്ന ‘റൈസ്’ (RISE – Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലതല മെറിറ്റ് അവാർഡ് വിതരണം തിങ്കളാഴ്ച നടക്കും. 2026 ജൂൺ 15 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് പങ്കെടുക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിലും, സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ പ്രതിഭകളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നതാണ്. അർഹരായ വിദ്യാർത്ഥികളെ കൃത്യസമയത്ത് ചടങ്ങിൽ എത്തിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ വഴി മണ്ഡലത്തിലെ സ്കൂൾ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചുO/o അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഇടുക്കി.ഫോൺ- 9446981284,8281282948, 04862-222266, 04862-236266

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button