നിതിൻ രാജിന്റെ മരണം; ‘പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം’. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.വിദ്യാർഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി.ക്ലാസ് മുറിയിൽ ഒരു വിദ്യാർഥിയെ ഈ രീതിയിൽ അപമാനിച്ചാൽ എന്തായിരിക്കും പ്രത്യാഘാതം. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ല.എന്നാൽ അധ്യാപകൻ വിദ്യാർഥിയോട് ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു. പറഞ്ഞതിൽ നിന്ന് പാഠം പഠിച്ചു എന്ന് അധ്യാപകന്റെ അഭിഭാഷകൻ കൂട്ടിച്ചേർത്തു.



