dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പുനലൂരിലെ വയോജന കേന്ദ്രത്തിലെ ലൈംഗിക പീഡന ആരോപണം; കേസെടുത്ത് തെന്മല പൊലീസ്

പുനലൂര്‍: കൊല്ലം പുനലൂരിലെ വയോജ കേന്ദ്രത്തിലുണ്ടായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുത്ത് തെന്മല പൊലീസ്. 72കാരിയുടെ പരാതിയിലാണ് കേസ്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ സ്ഥാപന നടത്തിപ്പുകാരന്‍ അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം രണ്ടാമത്തെ വയോധികയുടെ പരാതി വിശദമായി പൊലീസ് പരിശോധിക്കും. ഇവര്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. കൗണ്‍സിലിംഗ് നല്‍കിയശേഷം വീണ്ടും മൊഴി രേഖപ്പെടുത്തും.ബ്രഹ്‌മദാസിനെതിരെ ഗുരുതര പരാതികള്‍ ഉന്നയിച്ചത് രണ്ടാമത്തെ വയോധികയാണ്. സ്ഥാപനം നടത്തിപ്പുകാരന്‍ പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചുവെന്നാണ് 72കാരിയുടെ മൊഴി. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദനങ്ങള്‍ ഉള്‍പ്പെടെയുണ്ടായി. നേരിട്ടത് വലിയ മാനസിക പീഡനമാണെന്നും മൊഴിയില്‍ പറയുന്നു. ബ്രഹ്‌മദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.തെന്മല പഞ്ചായത്തിലെ പുനര്‍ജനി ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിലെ വയോധികരായ സ്ത്രീകള്‍ സമീപത്തെ വീടുകളിലെത്തിയാണ് ദുരനുഭവം തുറന്ന് പറഞ്ഞത്. വിവരം തെന്മല പൊലീസിനെ അറിയച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. അന്തേവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായിരുന്നു സ്ത്രീ മരിച്ചതിന് പിന്നാലെയാണ് പ്രതി ഇവിടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button