പൂനെയില്‍ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന കേസ്: പ്രതികളുടെ നുണ പരിശോധന നടത്താന്‍ പൊലീസ്

പൂനെയില്‍ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതികളുടെ നുണ പരിശോധന നടത്തും. മുഖ്യപ്രതി സിയ അഗര്‍വാള്‍ നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയില്‍ കേസ് തോറ്റ് പോവാതിരിക്കാന്‍ തെളിവുകളാണ് വേണ്ടത്. ദൃക്സാക്ഷിയോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുക പൊലീസിന് വെല്ലുവിളിയാണ്. നുണപരിശോധന നടത്താന്‍ പ്രതികളുടെ സമ്മതം വേണം. സിയാ ഗോയല്‍ അത് നല്കി.കൂട്ട് പ്രതി ചേതന്‍ ചൌധരിയെയും നുണ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്ലോഹഗഡ് കോട്ടയിലേക്ക് മുംഖം മറച്ച് എത്തുന്ന ചേതന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി തന്നെയെനന് തെളിയിക്കാന്‍ ഫൊറന്‍സിക് ഗേറ്റ് അനാലിസിസും നടത്തിയിരുന്നു. പ്രതികളെ കോട്ടയിലേക്ക് എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. എങ്ങനെ കൊല നടത്തിയെന്ന് പ്രതികള്‍ കാണിച്ച് കൊടുത്തു. ചേതന്‍ ചൌധരി സംഭവ സമയം ധരിച്ച വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു



