പ്രധാനമന്ത്രി ഇന്ത്യയുടെ താത്പര്യങ്ങള്‍ വിറ്റുതുലക്കാന്‍ നിര്‍ബന്ധിതനായി’; അമേരിക്കയില്‍ അദാനിക്കെതിരായ കേസ് റദ്ദാക്കിയതില്‍ രാഹുല്‍ ഗാന്ധി

അമേരിക്കയില്‍ അദാനിക്കെതിരായ കേസ് റദ്ദാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിട്ടുവീഴ്ച ചെയ്യപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ താത്പര്യങ്ങള്‍ വിറ്റുതുലക്കാന്‍ നിര്‍ബന്ധിതനായെന്നും, ഇതിന് രാജ്യം വലിയ വിലയാണ് നല്‍കുന്നതെന്നും രാഹുല്‍ കേസ് റദ്ദാക്കിയതിന് പിന്നില്‍ പുറത്തു കാണുന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി..അദാനിക്കെതിരായ വഞ്ചനാക്കുറ്റം ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അമേരിക്കന്‍ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. കേസ് പിന്‍വലിക്കാനുള്ള യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടി തികച്ചും അസാധാരണമാണെന്ന് ജഡ്ജി ഗരൗഫിസ് ചൂണ്ടിക്കാട്ടിയിരുന്നുസാമ്പത്തിക തട്ടിപ്പും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ലിന്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ് ഗരാഫുയിസ് കേസ് തള്ളിയത്. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു.കേസ് വിദേശ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, തെളിയിക്കാന്‍ പ്രയാസമുള്ളതാണെന്നും ജൂലൈ നാലിന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. യുഎസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. ഈ നിക്ഷേപ വാഗ്ദാനത്തിന് പകരമായിട്ടാണോ കേസ് പിന്‍വലിച്ചത് എന്ന് ജഡ്ജി സംശയം ഉന്നയിച്ചിരുന്നു. കേസ് തള്ളുന്നതിന് പകരമായി മറ്റ് കരാറുകളോ വാഗ്ദാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദാനി ജൂലൈ 15ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അദാനിക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയത്.



