dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തു

മുന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു. ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് പ്രജീഷ് എസ് നായരെ സസ്‌പെന്റ് ചെയ്തത്. നിലവില്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ ജോലി നോക്കി വരികയായിരുന്നു പ്രജീഷ്.മോശം അനുഭവം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവര്‍ത്തി ഉണ്ടായെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നെടുമങ്ങാട് സ്വദേശിയായ യുവതി ഇയാള്‍ക്കെതിരെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നീട് വീഡിയോ പിന്‍വലിക്കുകയും ചെയ്തു. വിഷയം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഒരു ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രജീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. സേനയുടെ അന്തസിന് നിരക്കാത്ത തരത്തിലുള്ള ഗുരുതരമായ പെരുമാറ്റദൂഷ്യമുണ്ടായെന്ന് ബോധ്യപ്പെട്ടുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഗുരുതരമായ പെരുമാറ്റ ലംഘനം ഉണ്ടായെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button