ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കി, സംഭവം തിരുവനന്തപുരം ആറ്റുകാലില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കി. ആറ്റുകാല്‍ സ്വദേശിനിയായ 27-കാരി ആരതിയാണ് ജീവനൊടുക്കിയത്.ഇന്നലെയായിരുന്നു സംഭവം. ഭർത്താവിന്റെ നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആത്മഹത്യയ്ക്ക് മുൻപ് ശാരീരികമായി മർദിക്കപ്പെട്ടതിന്റെ ചിത്രങ്ങള്‍ ആരതി തന്റെ അമ്മയ്ക്ക് അയച്ചുനല്കിയിരുന്നുവെന്നാണ് വിവരം. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ അന്വേഷണത്തിലെ പ്രധാന തെളിവുകളിലൊന്നായി പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍, കുടുംബം ഉന്നയിച്ച പീഡനാരോപണങ്ങള്‍ എന്നിവ വിശദമായി അന്വേഷിച്ചുവരികയാണെന്നും, ബന്ധുക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തി തുടർനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



