dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മാസപ്പടി കേസ്: ED പറയുന്നത് അതുപോലെ ചെയ്യാൻ കഴിയില്ല, പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം: മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്: മാസപ്പടി ഇടപാടിലെ ഇഡി കത്തിൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ല. എഫ്ഐആർ ഇടുന്നതിന് എതിരല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി പറയുന്നത് അത് പോലെ ചെയ്യാൻ കഴിയില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുകയെന്നും ആഭ്യന്തരമന്ത്രി ആവർത്തിച്ചു. കേസ് കോടതിയിലാണ്. എഫ്ഐആർ ഇടുന്നതിന് എതിരല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.താൻ ലോകായുക്ത യോഗം വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമർശനത്തിന് മറുപടി ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോകായുക്തയെ അട്ടിമറിക്കാൻ ശ്രമിച്ചത് കഴിഞ്ഞ സർക്കാർ. അവർ ആവശ്യപ്പെട്ട പ്രകാരമാണ് യോഗത്തിൽ പങ്കെടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത സ്വാതന്ത്ര പ്രസ്ഥാനമാണ്. ലോകായുക്തയെ അട്ടിമറിക്കാൻ ശ്രമിച്ചത് കഴിഞ്ഞ സർക്കാർ. പ്രതിപക്ഷ നേതാവ് വസ്തുത അറിയാതെ കാര്യങ്ങൾ പറയുന്നുവെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുൾപ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്‌സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും അദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button