dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

കാസര്‍ഗോഡ്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെല്‍ പുനസംഘടിപ്പിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി നവംബര്‍ 20-ന് മുഖ്യമന്ത്രി കാസര്‍ഗോഡ് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ തുടച്ചയായാണ് സെല്‍ പുനസംഘടിപ്പിച്ചുള്ള ഉത്തരവിറക്കിയത്. നാല് വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം പോലും ചേര്‍ന്നിരുന്നില്ലെന്ന പരാതി ദുരിതബാധിതര്‍ ഉന്നയിച്ചിരുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ സെല്‍ യോഗം ചേരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജില്ലയുടെ ചുമതലയുള്ള തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമാണ്. കാസര്‍ഗോഡ് എം.പിയും ജില്ലയിലെ എം.എല്‍.എമാരും തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് സമിതി അംഗങ്ങള്‍. എന്‍ഡോസള്‍ഫാന്‍ സമര സമിതിയുടെ പ്രതിനിധിയായി അമ്പലത്തറ കുഞ്ഞികൃഷ്ണനെയും സമിതിയില്‍ ഉള്‍പ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button