സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം.

സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നാം തിയതി വരെ സ്വർണ വില മാറ്റമില്ലാതെ 1,05,760 എന്ന നിലയിൽ തുടരുകയായിരുന്നു .3% GST ഉൾപ്പെടെ സ്വർണത്തിന്റെ വില ഏകദേശം 1,10,086.40 വരും. എന്നാൽ ആഭരണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജ് കൂടി ഈടാക്കും. ജ്വല്ലറിയും ഡിസൈനും അനുസരിച്ച് മേക്കിംഗ് ചാർജിൽ വ്യത്യാസമുണ്ടാകും. മേക്കിംഗ് ചാർജിന് 5% GST കൂടി ബാധകമാണ്. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിരക്കനുസരിച്ച് ഏകദേശം 1.15 ലക്ഷം മുതൽ 1.25 ലക്ഷം വരെയോ അതിലധികമോ ചെലവാകാം. വെള്ളി വിലയില്‍ ഇന്ന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്. ഗ്രാം വില 240 രൂപയായി.ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യു.എസ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയങ്ങൾ, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.



