സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. മെയ് മാസത്തിന്‍റെ തുടക്കത്തിലെ ഇടിവില്‍ നിന്നും കഴിഞ്ഞ ആഴ്ച മുകളിലേക്ക് ഉയർന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ വില വീണ്ടും താഴേക്ക് വന്നു. മാർക്കറ്റ് അവധി ദിനമായ ഇന്നലെ ശനിയാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. എന്നാല്‍ ഇന്ന് മാർക്കറ്റ് തുറന്നതിന് പിന്നാലെ സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയില്‍ ഇന്ന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ 13965 രൂപ എന്നതില്‍ നിന്നും 13945 രൂപയിലേക്ക് എത്തി. പവന് 160 രൂപ കുറഞ്ഞ് 111560 രൂപയുമായി വില. 111720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലെ വിലയിലും ഉണ്ടായിരിക്കുന്നത്.22 കാരറ്റിന് സമാനമായ ഇടിവ് 24, 18 കാരറ്റ് സ്വർണ വിലകളിലും ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് ഗ്രാമിന് 22 രൂപ കുറഞ്ഞ് കഴിഞ്ഞ ദിവസത്തെ 15235 ല്‍ നിന്നും 15213 രൂപയായി. പവന് 176 രൂപ ഇടിഞ്ഞ് 121704 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസത്തെ വില – 15235 രൂപ. 18 കാരറ്റിന് ഗ്രാമിന് 16 രൂപയും പവന് 128 രൂപയും കുറഞ്ഞതോടെ ഗ്രാം, പവന്‍ വില യഥാക്രമം 11410 രൂപയും 91280 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമണ് ഇന്നത്തെ വിലഅന്താരാഷ്ട്ര വിപണിയിലും തിങ്കളാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതും അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനവുമാണ് സ്വർണവിലയെ താഴേക്ക് നയിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,684.32 ഡോളർ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വില്‍പ്പന



