dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്റ്റോപ്പ് എത്തും മുന്‍പേ വിളിച്ചറിയിക്കും, അപകടത്തില്‍ കൂട്ടായി നില്‍ക്കും;കെഎസ്ആര്‍ടിസി യാത്രയില്‍ കരുതലിന്റെ ‘പിങ്ക് സ്പര്‍ശ’വുമായി കീര്‍ത്തന

ബസില്‍ ഒറ്റയ്ക്ക് മുന്‍പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ടെന്‍ഷനുണ്ട്, ‘സ്റ്റോപ്പ് എത്താറായോ’ എന്ന സംശയം. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഒന്നു മയങ്ങാമെന്നു വച്ചാല്‍ ഈ ടെന്‍ഷന്‍ കാരണം ഉറക്കം ഫുട്‌ബോര്‍ഡ് കടന്ന് അകത്തേക്ക് കയറില്ല. ഇതുമാത്രമല്ല, ബസില്‍ തിരക്കായിരിക്കുമോ, ഇരിക്കാന്‍ സീറ്റ് കിട്ടുമോ തുടങ്ങി ഒരു യാത്രയില്‍ ഉണ്ടാകാനിടയുള്ള എല്ലാ ആശങ്കകള്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ കീര്‍ത്തന സാറ കിരണ്‍. ചുരുക്കിപ്പറഞ്ഞാല്‍ കെഎസ്ആര്‍ടിസി യാത്രയില്‍ അദൃശ്യമായൊരു കൂട്ടായി മാറുകയാണ് കീര്‍ത്തന വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ‘പിങ്ക് സ്പര്‍ശംതിരക്കേറിയ ബസില്‍, ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകളോ ശല്യങ്ങളോ നേരിടേണ്ടിവരുമ്പോള്‍ ‘ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍, സമയത്ത് സഹായം ലഭിച്ചിരുന്നെങ്കില്‍’ എന്ന് ചിന്തിച്ചുപോകുന്നവര്‍ക്ക് വിരല്‍ത്തുമ്പില്‍ അതു ലഭിക്കുന്ന തരത്തിലാണ് ‘പിങ്ക് സ്പര്‍ശം’ ഒരുക്കിയിരിക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത യാത്ര എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് പിങ്ക് സ്പര്‍ശം.യാത്രക്കാരന്റെ സുരക്ഷയും സൗകര്യവും ഒരുപോലെ പരിഗണിച്ചാണ് പിങ്ക് സ്പര്‍ശത്തിന്റെ ഓരോ ഫീച്ചറും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബസിനകത്ത് തന്നെ സുരക്ഷാ ഗ്രൂപ്പ് രൂപീകരിക്കാനുള്ള സൗകര്യം, സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് ലഭിക്കുന്ന മുന്നറിയിപ്പ്, ബസിലെ തിരക്ക് മുന്‍കൂട്ടി അറിയാനുള്ള സംവിധാനം, നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സംവിധാനം തുടങ്ങി യാത്രാനുഭവത്തെ കൂടുതല്‍ സുരക്ഷിതവും ലളിതവുമാക്കുന്ന ഒരുപിടി ഫീച്ചറുകളാണ് പ്ലാറ്റ്‌ഫോമിലുള്ളത്.തിരുവനന്തപുരം എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍സിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് കീര്‍ത്തന. കെഎസ്ആര്‍ടിസിയുടെ ‘ചലോ’ ആപ്പുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യതയ്ക്കായി പിങ്ക്സ്പര്‍ശം കെഎസ്ആര്‍ടിസിയുടെ ഐടി വിഭാഗത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button