dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായിട്ടാണ് സ്വർണ വിലയില്‍ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായിട്ട് രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. ഇന്ന് രാവിലത്തെ ഇടിവ് കൂടിയായതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും ഒരിക്കല്‍ കൂടിയെത്തിയിരിക്കുകയാണ് കേരളത്തിലെ സ്വർണവില.ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയിലെത്തി. ഇതോടെ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞ് 1,02,760 രൂപയായി. ഈ മാസം 25 ന് സമാനമായി ഈ മാസം രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത് അതേസമയം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണം ആഭരണമായി വാങ്ങാൻ ഇന്ന് മൊത്തം 1,11,500 രൂപയോളം ചിലവ് വരും. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,013 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,510 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button