News
സൗജന്യ റീട്ടെയില്‍ പരിശീലനം

ഭിന്നശേഷിയുള്ള യുവതികളെയും യുവാക്കളെയും ലക്ഷ്യമാക്കി ‘പങ്ക് 2026’ പദ്ധതിയുടെ ഭാഗമായി സൗജന്യ റീട്ടെയില്‍ മാനേജ്മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തോടൊപ്പം താമസം, ഭക്ഷണം എന്നിവയും പൂര്‍ണമായും സൗജന്യമാണ്. 18 മുതല്‍ 35 വയസു വരെ പ്രായമുള്ള കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള യുവതികള്‍ക്കും യുവാക്കള്‍ക്കും അപേക്ഷിക്കാം. പത്താംക്ലാസ് യോഗ്യത നിര്‍ബന്ധമാണ്. വിദ്യാഭ്യാസവും വ്യക്തിഗത കഴിവുകളും പരിഗണിച്ച് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് പ്രത്യേക പിന്തുണ നല്‍കും. ആകെ 50 പേര്‍ക്ക് മാത്രം പ്രവേശനം. രജിസ്ട്രേഷന്‍ അവസാന തീയതി ആഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7356602396, 8547188933



