dummy_ads1-01
dummy_ads1-01
previous arrow
next arrow
News

GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും

ഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും. ഈ മാസം 7ന് നടക്കുന്ന ജിഎസ്ടി കൗൺസിലിൽ വിഷയം ചർച്ചയായേക്കും. പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ കേന്ദ്രം ആരംഭിച്ചത്. ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തുന്നു എന്നാണ് ആരോപണം. ജിഎസ്ടി കൗൺസിൽ അംഗീകരിച്ചാൽ ബിൽ പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും.ജിഎസ്ടിക്ക് കീഴിലുള്ള മനഃപൂർവ്വമായ തട്ടിപ്പുകൾക്കും വഞ്ചനകൾക്കും എതിരെ അധികൃതർ നിയമനടപടികൾ സ്വീകരിക്കുമെന്നും, അറസ്റ്റുകൾ ബിഎൻഎസ് പ്രകാരമായിരിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. 2017 ജൂലൈയിൽ ജിഎസ്‌ടി നിലവിൽ വന്നതിനുശേഷം, സമാനമായ രീതിയിലുള്ള നിരവധി തട്ടിപ്പുകൾ അധികൃതർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടുന്നതിനായി വ്യാജ തിരിച്ചറിയൽ രേഖകളോ ‘മ്യൂൾ അക്കൗണ്ടുകളോ’ ഉപയോഗിച്ച് തട്ടിപ്പ് ഇടപാടുകൾ നടത്തുകയോ, ചരക്കുകൾ യഥാർത്ഥത്തിൽ വിതരണം ചെയ്യാതെ വ്യാജ ബില്ലുകൾ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് ഇത്തരം കേസുകളിൽ സാധാരണയായി കാണപ്പെടുന്നത്.2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ ജിഎസ്ടി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 72,393 കേസുകളിൽ കേന്ദ്ര ജിഎസ്ടി വിഭാഗങ്ങൾ 887 അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ജിഎസ്‌ടി നിയമപ്രകാരം, ചട്ടങ്ങൾ പാലിക്കാത്ത പക്ഷം സെക്ഷൻ 122 പ്രകാരം പിഴയും സെക്ഷൻ 50 പ്രകാരം പലിശയും ചുമത്താനും നികുതി ഈടാക്കാനും നടപടിയുണ്ടാകാം. എന്നാൽ, നികുതി വെട്ടിക്കാനുള്ള ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയുള്ള നിയമലംഘനങ്ങളുടെ പേരിൽ, സിജിഎസ്‌ടി നിയമത്തിലെ ക്രിമിനൽ വ്യവസ്ഥകൾ പ്രകാരം അറസ്റ്റും നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button