dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മന്ത്രി കെ എം ഷാജിക്ക് ആശ്വാസം; വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി കെ എം ഷാജിക്ക് ആശ്വാസം. കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഷാജി അനധികൃതമായ സ്വത്ത് സമ്പാദനം നടത്തി എന്നതായിരുന്നു പരാതി. പിന്നീട് ഇതില്‍ ഏറെ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ വീട് റെയ്ഡ് ചെയ്യുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഈ റെയ്ഡ് നടന്നത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് ഈ പണം തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും കോഴിക്കോട് ഒന്നര കോടി രൂപയുടെ വീട് നിര്‍മ്മിച്ചത് അനധികൃത സ്വത്തിലൂടെയാണെന്നും ആരോപിച്ചാണ് വിജിലന്‍സ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകനായ എം.ആര്‍. ഹരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇ.ഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button