കരുണാപുരം ഗവ.ഐ. ടി. ഐ യില്‍ പ്രവേശനം

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കരുണാപുരം ഗവ.ഐ. ടി. ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ എസ്.സി.വി.റ്റി ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി ജൂണ്‍ 30 വൈകുന്നേരം 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവണ്മെന്റ് ഐ.ടി.ഐ – ല്‍ എത്തി ജൂലൈ 3 നു മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അപേക്ഷകനെ ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868-291050



