കാലടി സർവകലാശാലയുടെ അപ്പീൽ; സസ്പെൻഷൻ റദ്ദാക്കിയത് തെറ്റെന്ന് വാദം, വേട്ടയാടുന്നു എന്ന് വിദ്യാർഥികൾ

കൊച്ചി: വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ കാലടി സർവകലാശാല അപീൽ നൽകി. സസ്പെൻഷൻ റദ്ദാക്കിയത് തെറ്റെന്നും സസ്പെൻഷൻ നീണ്ടുപോയത് വിദ്യാർത്ഥികൾ കാരണമാണെന്നും സർവലകാശാലയുടെ വാദം. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ യോഗ്യതയില്ല. സുപ്രീംകോടതിയിലെ ഉറപ്പിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും സർവകലാശാലയുടെ അപ്പീലിൽ പറയുന്നു.കാലടി സർവകലാശാല വേട്ടയാടുന്നു എന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. വിസി എല്ലാ ജനാധിപത്യ സീമകളും ലംഘിക്കുകയാണെന്നും ഉപദ്രവം തുടരുകയാണെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. കാളകൂട വിഷത്തേക്കാൾ വലിയ വിഷമായി സിസാ തോമസ് മാറി. ഡിവിഷൻ ബഞ്ചിലേക്ക് അപ്പീൽ നൽകിയതിൽ മന്ത്രി റോജി എം ജോൺ മറുപടി പറയണം. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്തു എന്നതാണോ തെറ്റെന്ന് വിദ്യാർഥികൾ ചോദിച്ചു.വിദ്യാർഥികളുടെ സമരപോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ സ്വന്തം വിദ്യാർത്ഥികൾ അങ്ങനെ പരീക്ഷ എഴുതേണ്ടതില്ലെന്ന നിലപാടിലാണ് സർവകലാശാലയും, വി സി സിസ തോമസും. സിംഗിൾ ബെഞ്ചിൽ നിന്ന് ഏറ്റ കനത്ത തിരിച്ചടി മറിക്കടക്കാനാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാർജ് മെമോ നൽകാൻ വിദ്യാർത്ഥികളെ ഇതുവരെ ശിക്ഷിച്ചിട്ടില്ല. മാപ്പ് എഴുതി നൽകി തിരികെ കയറാനാണ് ആവശ്യപ്പെട്ടത്. ഇത് ശിക്ഷ നടപടിയില്ല. ഹാജർ നില മാത്രമല്ല പലരും INTERNAL പേപ്പറുകൾ സമർപ്പിച്ചിട്ടില്ല. യുജിസി ചട്ട പ്രകാരമുള്ള ഓംബുട്സ്മാന്റെ നിലനിൽപ്പ് തന്നെ സിംഗിൾ ബെഞ്ച് ഉത്തരവ് ഇല്ലാതാക്കുന്നുവെന്നും അപ്പീലിൽ സർവകലാശാല ആരോപിക്കുന്നു.



