dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; കൈക്ക് നിസ്സാര പരിക്ക്

പന്തളം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട പന്തളം കുരമ്പാലയിലാണ് അപകടമുണ്ടായത്. ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനത്തിൽ ടെമ്പോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സുകുമാരന്‍ നായരുടെ കൈക്ക് നിസാര പരിക്കേറ്റു.പന്തളം പെരുമ്പുളിക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേയ്ക്ക് മടങ്ങുകയായിരുന്നു സുകുമാരൻ നായർ. ഇതിനിടയിലാണ് അപകടം നടന്നത്. സുകുമാരന്‍ നായര്‍ സഞ്ചരിച്ച കാറിൽ ടെമ്പോ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാട് സംഭവിച്ചുഒപ്പമുണ്ടായിരുന്നവരും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തന്നെ സുകുമാരന്‍ നായരെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം യാത്ര തുടരുകയായിരുന്നു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും മറ്റുള്ളവര്‍ക്കും ടെമ്പോ വാനിലെ യാത്രികര്‍ക്കും പരിക്കുകളില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button