News
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഇടുക്കി ജില്ലാ ആശുപത്രി / ഗവ.മെഡിക്കല്‍ കോളജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പ്ലസ്ടു, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ (ഡി.സി.എ/പി.ജി ഡി.സി.എ) അല്ലെങ്കില്‍ തത്തുല്യയോഗ്യത, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് പരിജ്ഞാനം തുടങ്ങിയവയാണ് യോഗ്യതകള്‍. 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നേരിട്ട് സെപ്റ്റംബര്‍ 23 നു ഹാജരാകണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04862 – 232474



