dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തുടര്‍വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എന്‍. ഷംസുദ്ദീന്‍

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അനന്തമായ സാധ്യതകളാണ് ഉള്ളതെന്നും ഇടക്ക് പഠനം മുടങ്ങിയവര്‍ തുടര്‍വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എന്‍ ഷംസുദ്ദീന്‍. പല വിധ കാരണങ്ങളാല്‍ ആഗ്രഹിച്ചതു പോലെയുള്ള വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ക്ക് സാക്ഷരതാമിഷന്റെ നാലാം തരം മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള തുല്യതാ കോഴ്സുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. തുടര്‍ന്ന് വിവിധ സര്‍വ്വകലാശാലകളുടെ റഗുലര്‍, വിദൂര ഡിഗ്രി കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനും അവസരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ ഉത്രം റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ 38 കാരനായ വി എം മണികണ്ഠനെ സാക്ഷരതാമിഷന്റെ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്തു കൊണ്ട് ഇടുക്കി ജില്ലയിലെ തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷന്‍ കാംപയിന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സാക്ഷരതാ മിഷന്‍ തയാറാക്കിയ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസ് എം എല്‍ എ, ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സന്‍ സാബിറ ജലീല്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ മുഹമ്മദ് അന്‍ഷാദ്, ഇളംദേശംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം മനോജ് കോക്കാടന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എം അബ്ദുള്‍കരീം, എഴുത്തുകാരന്‍ ബാബു എബ്രാഹം, റൈസ് കണ്‍വീനര്‍ വി ഡി എബ്രാഹം, ടി എം സലിം, സി പി മാത്യൂ, കെ എസ് സിയാദ്, സാക്ഷരതാ മിഷന്‍ സെന്റര്‍ കോ-ഓഡിനേറ്റര്‍ ബെന്നി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.ചിത്രം: തൊടുപുഴ ഉത്രം ഹാളില്‍ നടന്ന ചടങ്ങില്‍ 38 കാരനായ വി എം മണികണ്ഠനെ സാക്ഷരതാമിഷന്റെ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്തു കൊണ്ട് ഇടുക്കി ജില്ലയിലെ തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷന്‍ കാംപയിന്‍ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു.സാക്ഷരതാമിഷന്റെ തുല്യതാ കോഴ്സുകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായിജില്ലാ സാക്ഷരതാ മിഷന്‍ തയാറാക്കിയ പോസ്റ്റര്‍ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍ ഷംസുദ്ദീന്‍ പ്രകാശനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button