dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പേരൂർക്കട ആശുപത്രിയിൽ പൂച്ചകളും ചത്ത എലിയും; സൂപ്രണ്ടിനെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി ആരോഗ്യവകുപ്പ്. സൂപ്രണ്ട്,ഡബ്യൂട്ടി സൂപ്രണ്ട് എന്നിവരെ സ്ഥലംമാറ്റി. ആർ എം ഒ യെ കഴിഞ്ഞ ദിവസം സ്ഥലംമാലമാറ്റിയിരുന്നു. ഭരണ സൗകര്യാർത്ഥമുള്ള മാറ്റമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുണ്ടത്. സൂപ്രണ്ട് അനു എം എസിനെ ആലുപ്പുഴ ജനറൽ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.ഡോ. അനിതകുമാരി എൽ പുതിയ സൂപ്രണ്ടാകും. ഡെബ്യൂട്ടി സൂപ്രണ്ട് ബിന്ദു കെ ബിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ആയിട്ട് സ്ഥലംമാറ്റി. ഡോ അരുൺ പി വി പേരൂർക്കട ജില്ലാ ആശുപത്രിയിലെ പുതിയ ഡബ്യൂട്ടി സൂപ്രണ്ടാകും. നേരത്തെ ആശുപത്രിയിലെ ആർഎംഒ ഡോ. അനിൽ രാധാകൃഷ്ണനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിലാണ് പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിലവിൽ ഉപയോഗിച്ചിരുന്ന വാർഡിലായിരുന്നു ഇവയുടെ സാന്നിധ്യം. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തെ ഈ കെട്ടിടത്തിലേക്കായിരുന്നു മാറ്റിയിരുന്നത്. മഴക്കാലത്ത് കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് വാർഡ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.കിടക്കകളിൽ പൂച്ചകളും ചത്ത എലിയും കണ്ടെത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ മടിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു.തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധന നടത്തി. കെട്ടിടം അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആശുപത്രിയിലെ ശുചിത്വത്തെയും രോഗികളുടെ സുരക്ഷയെയും ചൊല്ലി വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ആർഎംഒയെ സ്ഥലം മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button