News
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും: അപു ജോണ്‍ ജോസഫ്

തൊടുപുഴ: പ്രവാസി ലീഗല്‍ സെല്‍ ജില്ലാ കുടുംബ സംഗമം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.എല്‍.സി ജില്ലാ ഘടകം പ്രസിഡന്റ് ബെന്നി പെരികിലത്ത് അദ്ധ്യക്ഷത വഹിച്ചു.റോയ് കെ. പൗലോസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, പ്രവാസി ലീഗല്‍ സെല്‍ ജില്ലാ സെക്രട്ടറി ജോയ് ജോണ്‍, ജില്ലാ ട്രഷറർ ജിംസണ് ജോസ്,ഷാജു പോള്‍ കൊന്നക്കല്‍, വൈസ് പ്രസിഡന്റുമാരായ എടയോടി, മിനി ജോണ്‍, ജോയിന്റ് സെക്രട്ടറി അനു ബെന്നി, കമ്മിറ്റി അംഗങ്ങളായ കെ.ഡി. മാത്യു, അനീഷ് തോമസ്, ഷാജു പോള്‍, സോനാ സാജു എന്നിവർ സംസാരിച്ചു. ജില്ലയിലെ പ്രവാസികള്‍ക്ക് പ്രവാസി ലീഗല്‍ സെല്ലില്‍ അംഗങ്ങളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഫോണ്‍: 9778437413, 8921572852.



