dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മരിയൻ കോളേജിൽ ഭരണഘടനാ ദിനാചരണം

കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം (ഓട്ടോണമസ്) ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മരിയൻ മാനേജ്മെന്റ് അസോസിയേഷൻ ഭരണഘടനാ ദിനം ആചരിച്ചു. എഐസിടിഇയുടെ സംവധാൻ ദിവസ് 2026-ന്റെ ഭാഗമായി കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ നോട്ടറിയും അക്രഡിറ്റഡ് മീഡിയേറ്ററുമായ അഡ്വ. ആനി സി. കുരുവിള “ഇന്ത്യൻ ഭരണഘടനയും വർത്തമാനകാല വെല്ലുവിളികളും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ സമകാലിക സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചും അഡ്വ. ആനി സി. കുരുവിള വിദ്യാർത്ഥികളോട് സംസാരിച്ചു. ഭരണഘടനയെ അടുത്തറിയാനും അതിന്റെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരികരിച്ചു.ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.വൈസ് പ്രിൻസിപ്പൽ ഡോ. ബെനിമോൾ ജോസ് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ഡോ. ജോഷി ജോൺ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആഗ്നസ് സെബാസ്റ്റ്യൻ,ഋഷികേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button