News
മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 4 ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, തുടങ്ങിയവയാണ് യോഗ്യതകള്‍. പ്രായപരിധി-65 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 247787



