dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മെസിയുടെ പേരിലെ ജിഎസ്‌ടി തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥ‍ർക്ക് ചാ‍ർജ് മെമ്മോ

തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ GST തട്ടിപ്പ് നടത്തി, മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ മെമ്മോ ലഭിച്ചു. ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നീക്കം. സ്പോൺസർക്ക് എതിരെ നടപടി ഒരു വർഷം വൈകി. GST കമ്മീഷണർ ശ്രീവത്സ,ജോയിന്റ് കമ്മീഷണർ സജിത്, ഡെപ്യൂട്ടി കമ്മീഷണർ സജിനി എന്നിവർക്കെതിരെയാണ് ചാർജ് മെമ്മോ അയച്ചത്. നികുതിവെട്ടിപ്പ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കോഴിക്കോടെത്തി. തുടര്‍ന്ന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി കമ്മിഷണര്‍ ചാര്‍ജ് മെമ്മോ നല്‍കി.പ്രാഥമിക പരിശോധനയില്‍ എസ്.ഐ.ടി ജി.എസ്.ടി വെട്ടിപ്പ് സ്ഥിരീകരിച്ചെന്നാണ് വിവരം. രണ്ട് തവണയായി സ്പോണ്‍സര്‍ പണം കൈമാറിയതിന്‍റെ വിവരങ്ങള്‍ എസ്ബിഐയില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും എസ്ഐടി ശേഖരിച്ചിട്ടുണ്ട്. 126 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്നതും എസ്ഐടി പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button