News
രണ്ടാം മെഡിക്കൽ കോളേജ്; ജനറൽ ആശുപത്രിക്ക് മുൻവശത്ത് കെ കരുണാകരന്റെ പേരിൽ നെയിം ബോർഡ് സ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിൽ കെ കരുണാകരന്റെ പേരിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ചു. ജനറൽ ആശുപത്രിക്ക് മുൻവശത്താണ് സ്ഥാപിച്ചത്. രണ്ടാം മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേരിടാൻ നേരത്തെ തീരുമാനമായിരുന്നു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയും പ്രോജക്ടിന്റെ ഭാഗമാകും.ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും സംയോജിപ്പിച്ചാണ് രണ്ടാം മെഡിക്കൽ കോളേജ് വരുന്നത്.ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) അംഗീകാരത്തിനായി സൗകര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ സർവകലാശാലയുടെ പരിശോധനാ സംഘം ഉടൻ എത്തും. നിലവിൽ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നായി 113 ഡോക്ടർമാരെ ഇവിടേക്ക് സ്ഥലംമാറ്റി നിയമിച്ചിട്ടുണ്ട്.



