dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശം; മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

വനിതകളുടെ ഒത്തുചേരലിൽ, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയതിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് എസ് കുമാറാണ് അധിക്ഷേപ പരാമർശം നടത്തിയത്. ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് മെൻസ് അസോസിയേഷൻ. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയിൽ എസ് കുമാർ നടത്തി. രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ എന്നും അധിക്ഷേപരാമർശം നടത്തി.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസർജ് സേഫ് വുമൻ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരത്തിൽ വനിതകളുടെ ഒത്തുചേരൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രിയപ്പെട്ട സഹോദരന്മാർ ഉൾപ്പെടെ എല്ലവരേയും സംസ്ഥാന വന്നിതാ-ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 9.30 മുതൽ സംഘടിപ്പിക്കുന്ന Resurge പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. തിരുവനന്തപുരം MG റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് പരിപാടി നടക്കുന്നത്.യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരളത്തിൻ്റെ ബഹു. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാവരേയും ഒരിക്കൽ കൂടി പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പ്രവേശനം തികച്ചും സൗജന്യമാണ്”- മന്ത്രി കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button