News
ഡ്രൈ ഡേ വെണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട്; മറുപടിയുമായി മന്ത്രി എം. ലിജു

തിരുവനന്തപുരം: ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈ ഡേയിൽ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ് തീരുമാനിക്കുക. മദ്യനയത്തിൽ ചർച്ചകൾ തുടരുകയാണെന്നും ഡ്രൈഡേ ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി കൊടുത്തയാളാണ് എം ബി രാജേഷ്. എം ബി രാജേഷിനോട് മറുപടി പറയേണ്ട ആവശ്യമില്ല. സബ്ജറ്റ് കമ്മിറ്റിയിൽ മുഖ്യമന്ത്രി എന്ത് പറഞ്ഞുവെന്ന് യോഗത്തിലെ പ്രതിപക്ഷ അംഗങ്ങളോട് രാജേഷ് ചോദിച്ചാൽ മതിയെന്നും ലിജു വ്യക്തമാക്കി.



