dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ശ്രീറാം വെങ്കിട്ടരാമന് ഇളവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശ്രീറാമിന് ഇളവ് നല്‍കിയിരിക്കുന്നത്. ഇതോടെ കേസ് പരിഗണിക്കുന്ന ഘട്ടങ്ങളില്‍ പ്രതിക്ക് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചത്.അതേസമയം,കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ വിചാരണ നടപടികള്‍ നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തു വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button