വായനദിനം ജില്ലാതല ഉദ്ഘാടനം നാളെ (19) കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍

വായനദിനം ജില്ലാതല ഉദ്ഘാടനം നാളെ (19) കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. ദേശീയ വായന മാസാഘോഷം വായനദിനമായ നാളെ (ജൂണ്‍ 19) വെള്ളിയാഴ്ച രാവിലെ 11.00 ന് കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ വൈസ് ചെയര്മാന് ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ. ആര്. പ്രസാദ് ചടങ്ങില്‍ സ്വാഗതം ആശംസിക്കും. പി.എന്‍.പണിക്കര്‍ അനുസ്മരണാര്ഥം ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവ സംയുക്തമായി ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെയാണ് വായന മാസാഘോഷം സംഘടിപ്പിക്കുന്നത്. പി. എന്‍. പണിക്കര്‍ സേവാ പുരസ്കാര ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് (ജില്ലാ പ്രസിഡന്റ് ജോയി കാട്ടുപള്ളി വായനദിന റാലി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത പി.സി. വായനദിന പ്രതിജ്ഞ ചൊല്ലും. കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഫാ. തോമസ് പോത്തനാമുഴി വായനദിന സന്ദേശം നല്‍കും. സാഹിത്യകാരന് പ്രൊഫ. ചാക്കോ കരിന്തോളില്‍ പി.എന്‍.പണിക്കര്‍ സ്മൃതി നിര്‍വഹിക്കും. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം.കരീം, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ലൂസി ജോര്‍ജ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി നൈസി തോമസ്, തൊടുപുഴ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് അംഗം അനീഷ് കിഴക്കേല്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കമ്മിറ്റി അംഗം ബോബില്‍ ജോസഫ്, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പ്രധാനാധ്യാപകന് ജോ മാത്യു, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചക്കനാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



