dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയിലും ഗ്രാമിന് 100 രൂപയുടെ കുറവോടെ രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ തുടർച്ചയായ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഒക്ടോബർ 2ന് വീണ്ടും 1,10,000 രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്.അമേരിക്കയിലെ തൊഴിൽ കണക്കുകൾ ദുർബലമായത് മാത്രമല്ല സ്വർണവിലയിലെ മാറ്റത്തിന് കാരണം. സാധാരണയായി തൊഴിൽ മേഖലയിലെ തളർച്ച പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ സ്വർണത്തിന് പിന്തുണ ലഭിക്കാം. എന്നാൽ നിലവിൽ ഡോളറിന്റെ മൂല്യം, യുഎസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളും രാജ്യാന്തര വിപണിയെ സ്വാധീനിക്കുന്നുണ്ട്.ഒരു ഗ്രാമിന് ഇന്നത്തെ നിരക്കായ 13,675 രൂപ എന്നതനുസരിച്ച് 8 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില 1,09,400 രൂപ ആണ്. ഇതിന് 3% GST ചേർത്താൽ 3,282 വരും. ഇതിന് പുറമെ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് മേക്കിങ് ചാർജ് ഈടാക്കും. ഉദാഹരണത്തിന് 10% മേക്കിങ് ചാർജ് കണക്കാക്കിയാൽ 10,940 അധികമായി വരും . അങ്ങനെ ആകെ തുക ഏകദേശം 1,23,622 വരും.എന്നാൽ മേക്കിങ് ചാർജ് ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ചും വ്യത്യാസപ്പെടുന്നതിനാൽ അന്തിമ ബില്ലിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button