dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അവധി ചോദിച്ചു, തന്നില്ല; വിവാദമൊന്നുമല്ലെന്ന് റെജി ചെറിയാന്‍’; ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്. രാജപ്രമുഖന്‍ ട്രോഫിക്കായി പന്പയുടെ ഓളപ്പരപ്പില്‍ പോരാടുക ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ്. മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. പ്രാദേശിക അവധി അനുവദിക്കണമെന്ന കുട്ടനാട് എംഎല്‍എയുടെ ആവശ്യം പരിഗണിക്കാതെ സര്‍ക്കാര്‍.അവധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ആഘോഷത്തിന്റെ ശോഭ കെടുത്തുന്നില്ലെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ കാലത്തേക്കാളും ഇരട്ടി ആളുകളായിരിക്കും ഇത്തവണ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവധി ചോദിച്ചു. ഈ പ്രാവശ്യം തന്നില്ല. അടുത്ത പ്രാവശ്യം കിട്ടുമെന്നാണ് പ്രതീക്ഷ. അവധി പ്രഖ്യാപിച്ചില്ലെങ്കിലും അവധി പോലെയാണ്. 400 വര്‍ഷമായിട്ടുള്ള വള്ളംകളിയാണ്. ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വള്ളംകളിയാണ്. കുട്ടനാട്ടിലെ ഓരോ മനുഷ്യന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ആര്‍ക്കും അത് മാറ്റി നിര്‍ത്താന്‍ പറ്റില്ല – അദ്ദേഹം പറഞ്ഞു.പരിപാടികള്‍ക്കെല്ലാം പോകുമ്പോള്‍ അവധി കിട്ടുമോ എന്ന ചോദ്യം കേള്‍ക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും, ഈ പ്രാവശ്യമല്ലെങ്കില്‍ അടുത്ത പ്രാവശ്യം കിട്ടുമെന്ന് മറുപടി പറയും – അദ്ദേഹം വ്യക്തമാക്കി.ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റെജി ചെറിയാന്റെ സബ്മിഷന്‍. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സീറ്റില്‍ ഇരുന്നശേഷം ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇത് മൈക്കിലൂടെ പുറത്തുവന്നു. വിഷയം വലിയ വിവാദമാകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button