dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ്

കോഴിക്കോട്: ആര്യാടൻ്റെ കരാർ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടിയതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്..വൈദ്യുതി ക്ഷാമം, മഴ കുറയുന്നു, മുൻകരുതൽ വേണമെന്ന് കേന്ദ്രം തന്നെ പറയുന്നു. കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം. സെപ്റ്റംബർ 15 ഓടെ പ്രതിസന്ധിക്ക് ആശ്വാസമാകും. സോളാർപാനലുകൾ സ്ഥാപിച്ചവർക്ക് മീറ്ററുകൾ ഉടൻ നൽകാൻ സാധിക്കും.സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതാണ് മീറ്ററുകൾ ലഭ്യമാകാതെ പോകാൻ കാരണം. കേരളത്തിന് പുറത്തുനിന്നാണ് മീറ്ററുകൾ വാങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി ഈ മാസം പതിനഞ്ചോടെ അവസാനിക്കും. തിരികെ നൽകേണ്ട വൈദ്യുതി ഈ മാസം 15 നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ESA നോട്ടിഫിക്കേഷൻ കേരളത്തിൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. നന്നായി പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കും. പൂർണമായും കൃഷി ഭൂമി, ജനവാസ മേഖല എന്നിവയെ ഒഴിവാക്കും. ESA നോട്ടിഫിക്കേഷൻ മലയാളത്തിൽ ലഭ്യമാക്കുംകസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂർണമായും 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിർദേശിക്കപ്പെട്ടതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളും ജനവികാരവും കണക്കിലെടുത്ത്, ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.രമ്യ ഹരിദാസ്, വിഷയത്തിൻ്റെ ഗൗരവം മനസിലാക്കും. MM ഹസനെ അന്വേഷണ ചുമതല ഏൽപിച്ചു. ശക്തമായ നടപടി ഉണ്ടാകും. റിപ്പോർട്ടിന് ശേഷം നടപടിയെടുക്കും. രമ്യ ഹരിദാസ് വിഷയത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടില്ല എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button