dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇങ്ങനെ തുടര്‍ന്നാല്‍ പിണറായിക്ക് തുല്യമാണെന്ന് ജനം വിലയിരുത്തും, മുഖ്യമന്ത്രിയുടെ ശൈലിയില്‍ തിരുത്തല്‍ വേണം; ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ ആര്‍എസ്പിയില്‍ രൂക്ഷ വിമര്‍ശനം. ശൈലിയില്‍ തിരുത്തല്‍ വേണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആവശ്യമുയര്‍ന്നു. ഈ ശൈലി തുടരുന്നത് മുന്നണിയ്ക്ക് ദോഷകരമെന്നാണ് വിലയിരുത്തല്‍. ഈ ശൈലി തുടര്‍ന്നാല്‍ പിണറായിക്ക് തുല്യമാണെന്ന് ജനം വിലയിരുത്തും. തീരുമാനങ്ങളില്‍ മുഖ്യമന്ത്രിക്ക് അപ്രമാദിത്വം ഉണ്ട്. ഒറ്റയ്ക്ക് തീരുമാനം എടുത്ത് പോകാന്‍ പാടില്ല – എന്നെല്ലാമാണ് വിമര്‍ശനം..മുഖ്യമന്ത്രി വി ഡി സതീശന്‍ ആറുമാസത്തെ ഭരണകാലയളവില്‍ വളരെയധികം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്, ഇന്നൊവേറ്റീവ് ആയ പല ആശയകളും അദ്ദേഹത്തിന് മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്, മാത്രമല്ല, ഒരു കരുതലിന്റെ സ്പര്‍ശം അവതരിപ്പിക്കാനും സര്‍ക്കാരിനും മന്ത്രിസഭയ്ക്കും ഒരു മാനുഷിക മുഖം നല്‍കാനുമൊക്കെ കഴിഞ്ഞിട്ടുണ്ട് എന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നുണ്ട്. അതേസമയം തന്നെയാണ് വിഡി സതീശന്റെ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട ശൈലിയിലുള്ള ശക്തമായ വിമര്‍ശനം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി പുലര്‍ത്തുന്ന ഇപ്പോഴത്തെ ശൈലി ഒട്ടും ആശാസ്യമല്ല എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രി തിരുത്തിയേ മതിയാകൂ. തിരുത്താതെ മുന്നോട്ടു പോയാല്‍ അത് സര്‍ക്കാരിനും മുന്നണിക്കും ഒരുപോലെ ദോഷകരമാകുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഉണ്ടായത്..മുഖ്യമന്ത്രി വി ഡി സതീശന്‍ ആറുമാസത്തെ ഭരണകാലയളവില്‍ വളരെയധികം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്, ഇന്നൊവേറ്റീവ് ആയ പല ആശയകളും അദ്ദേഹത്തിന് മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്, മാത്രമല്ല, ഒരു കരുതലിന്റെ സ്പര്‍ശം അവതരിപ്പിക്കാനും സര്‍ക്കാരിനും മന്ത്രിസഭയ്ക്കും ഒരു മാനുഷിക മുഖം നല്‍കാനുമൊക്കെ കഴിഞ്ഞിട്ടുണ്ട് എന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നുണ്ട്. അതേസമയം തന്നെയാണ് വിഡി സതീശന്റെ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട ശൈലിയിലുള്ള ശക്തമായ വിമര്‍ശനം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി പുലര്‍ത്തുന്ന ഇപ്പോഴത്തെ ശൈലി ഒട്ടും ആശാസ്യമല്ല എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രി തിരുത്തിയേ മതിയാകൂ. തിരുത്താതെ മുന്നോട്ടു പോയാല്‍ അത് സര്‍ക്കാരിനും മുന്നണിക്കും ഒരുപോലെ ദോഷകരമാകുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഉണ്ടായത്മുഖ്യമന്ത്രി തിരുത്തണം എന്ന ആവശ്യം കേവലം കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ഘടകകക്ഷികളുടെ പാര്‍ട്ടി യോഗങ്ങളിലും മറ്റും ഇത് ശക്തമായി തന്നെ ഉയരുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി എന്ന നിലയിലുള്ള സതീശന്റെ പ്രവര്‍ത്തനത്തെ അവര്‍ ഒട്ടും കുറച്ചു കാണുന്നില്ല. അത് അഭിനന്ദിക്കുകയും ചെയ്യുന്നു. തീരുമാനമെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന അപ്രമാദിത്വത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button