dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോൺഗ്രസ്‌ ഗ്രൂപ്പ് പോര്; മുഖ്യമന്ത്രി ഡൽഹിക്ക്, നാളെ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കോൺഗ്രസിലെ ഉൾപാർട്ടി പോരിൽ ഡൽഹിയിൽ ചൂടുള്ള ചർച്ചകൾ. തലസ്ഥാനത്ത് ചർച്ചകൾ സജീവമാകുന്നതിനിടെ മുഖ്യമന്ത്രിയും ഡൽഹിയിലേക്ക്. മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിൽ എത്തും. എഐ സി സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ആകാംക്ഷ.രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. ദേശീയ നേതൃത്വവുമായി രാഷ്ട്രീയ സംഘടനാ സാഹചര്യങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തെ ഫ്ലക്സ് യുദ്ധം ഒഴിവാക്കേണ്ടത് ആണ്. വിലക്ക് ലംഘിച്ചുള്ള പരസ്യ പ്രതികരണം ഗൗരവത്തിൽ കാണേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പിസിസി അധ്യക്ഷ നിയമനം എപ്പോൾ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് ആവർത്തിച്ച് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button