News
ഗുണ്ട് കയ്യില്‍ നിന്ന് പൊട്ടി; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

കോഴിക്കോട്: പടക്കം പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്ച് അതിനുള്ളിൽ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു. പടക്കം പൊട്ടുമ്പോൾ സ്റ്റീൽ പാത്രം പൊങ്ങി വരുന്നത് കാണാനായിരുന്നു ശ്രമം. സ്റ്റീൽ പാത്രത്തിന്റെ ചീളുകൾ ശരീരത്തിൽ തുളച്ചു കയറി.സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



