dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉത്തരവിറങ്ങി

കണ്ണൂർ പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.ഗവൺമെന്റ് പ്ലീഡർ ഉൾപ്പെടെ ഡോക്ടർമാർ അടങ്ങിയ ഏഴംഗസംഗമാണ് ബോർഡിൽ അംഗങ്ങളായിട്ടുള്ളത്. ജില്ലാ ഗവൺമെന്റ് പീറ്റർ അഡ്വക്കേറ്റ് അജിത് കുമാർ കെ, പരിയാരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രൊഫസർ ഡോക്ടർ ടി പി ബിജു , പരിയാരം മെഡിക്കൽ കോളജ് അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ അൻസാർ, പരിയാരം മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഊർമിള കെവി , പരിയാരം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പ്രിയത പി , കണ്ണൂർ ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ സുരേഷ് ബാബു, തലശ്ശേരി ജനറൽ ആശുപത്രി ഫോറൻസിക് കൺസൾട്ടന്റ് ഡോക്ടർ ജിതിൻ വി എസ്, എന്നിവരാണ് മെഡിക്കൽ ബോർഡിൽ ഉള്ളത് . മെഡിക്കൽ ബോർഡ് നാളെ വൈകിട്ട് മൂന്നരയ്ക്ക് ഡിഎംഒ ഓഫീസിൽ യോഗം ചേരും.വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്‌ത്യേഷ്യ നൽകുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്‌. ഒരു സെന്റി മീറ്ററിൽ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button