dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; കായികക്ഷമത ടെസ്റ്റിൽ പരാജയപ്പെട്ടവർക്ക് നിയമനം ലഭിച്ചെന്ന് കോടതി

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി. കായികക്ഷമത ടെസ്റ്റിൽ രണ്ടുപേരും പരാജയപെട്ടു. പിന്നെ എങ്ങനെയാണ് ഇവർക്ക് വീണ്ടും നിയമനം ലഭിച്ചത് എന്ന് കോടതി. വിഷയത്തിൽ ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് എടുത്ത തീരുമാനമാണോ എന്ന് കോടതി ചോദിച്ചു. ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരുടെ നിയമനം ചോദ്യം ചെയ്തായിരുന്നു ഹർജി.അഴിമതി നിരോധനം നിയമപ്രകാരമുള്ള കുറ്റമാകുന്നില്ലെന്നും വിശദമായ പ്രാഥമിക അന്വേഷണം നടത്തിയെന്നും സർക്കാർ പറഞ്ഞു. നേട്ടങ്ങൾ പരിഗണിച്ച് കായിക താരങ്ങൾക്ക് മന്ത്രിസഭ ആദ്യം ജോലി നൽകാൻ തീരുമാനിച്ചതിൽ പ്രശ്നമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിവാദങ്ങൾക്ക് പിന്നാലെ കായികക്ഷമത ടെസ്റ്റ്‌ നടത്തി. അതിൽ രണ്ടുപേരും പരാജയപെട്ടു. പിന്നെ എങ്ങനെയാണ് ഇവർക്ക് വീണ്ടും നിയമനം ലഭിച്ചത് എന്ന് കോടതി ചോദിച്ചു.കായികക്ഷമതയിൽ പരാജയപ്പെട്ട വിവരം വീണ്ടും മന്ത്രി സഭയെ അറിയിച്ചോയെന്ന് കോടതി ചോദിച്ചു. രണ്ട് എഡിജിപിമാരിൽ ഒരാൾ ഇവർക്ക് നിയമനം നൽകുന്നതിനെ എതിർത്തില്ലെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ചീഫ് സെക്രട്ടറിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അദ്ദേഹം ഒറ്റയ്ക്ക് കുറെ കാര്യങ്ങൾ ചെയ്യും. ഈ കോടതിക്കും, സാമാന്യ ബോധമുള്ളവർക്കും ഇക്കാര്യം മനസിലാവുമെന്ന് കോടതി പറഞ്ഞു. ആംഡ് പൊലീസിൽ കായികക്ഷമത ഇല്ലാതെ ആളുകളെ എങനെ എടുക്കനാവും. ഇവരെ എടുത്തിട്ട് എന്താണ് കാര്യമെന്നും കോടതി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button