dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മെഡിക്കല്‍ കോളജിലെ ഉന്നതര്‍ ആരും അറിഞ്ഞില്ല; ചട്ടങ്ങള്‍ പാലിക്കാതെ തിരു. മെഡിക്കല്‍ കോളജില്‍ പുതിയ ലാബ്; ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചട്ടങ്ങള്‍ പാലിക്കാതെ പുതിയ ലാബ് സ്ഥാപിച്ചതായി ആരോപണം. സ്വകാര്യ കമ്പനിയുടെ ലാബ് പോയിന്റ് ഓഫ് കെയര്‍ എന്ന പേരില്‍ സ്ഥാപിച്ചത് മെഡിക്കല്‍ കോളജിലെ ഉന്നതര്‍ ആരും അറിഞ്ഞിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച ലാബ് ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രിയാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വിഭാഗത്തിന് കീഴിലുള്ള ക്യാഷ്വാലിറ്റിയില്‍ നിലവില്‍ നാല് ലാബുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാരിന്റെ ലാബു എച്ച്ഡിഎസ് ലാബും എസ്ആര്‍ ലാബും ജിസിആര്‍ബി ലാബുമാണ് അവ. അതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ കമ്പനി ലാബ് മെഷീന്‍ കൊണ്ടുവയ്ക്കുകയും ആരോഗ്യമന്ത്രി അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. പോയിന്റ് ഓഫ് കെയര്‍ എന്ന പദ്ധതിയുടെ പേരിട്ടുകൊണ്ട് തന്നെയാണ് സ്വകാര്യ കമ്പനി അവിടെ ലാബ് സ്ഥാപിച്ചിരിക്കുന്നത്.ലാബുകള്‍ കൂടുതലായി വരുന്നത് നല്ലതാണെങ്കിലും യാതൊരു ചട്ടങ്ങളും പാലിക്കാതെ ആരുമറിയാതെയാണ് ലാബ് വന്നതെന്നതാണ് ഗൗരവതരമായ കാര്യം. ഇതില്‍ ഹോസ്പിറ്റര്‍ ഡെലവപ്‌മെന്റ് സൊസൈറ്റി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെഡിസിന്‍ വിഭാഗം എച്ച്ഒഡിയുടെ താത്പര്യ പ്രകാരമാണ് ഇത് സ്ഥാപിച്ചതെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. മെഡിക്കല്‍ കോളജ് സൂപ്രണ്ടോ പ്രിന്‍സിപ്പാളോ ഉള്‍പ്പെടെ ഇതേക്കുറിച്ച് അറിഞ്ഞില്ല എന്നതും ഞെട്ടിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button