dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവാദങ്ങൾക്കിടെ കൂടിക്കാഴ്ച; കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, കെഎസ്ഇബി (KSEB) ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബോർഡിന്റെ നിലവിലെ സാഹചര്യങ്ങളും സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയും ചെയർമാൻ മന്ത്രിയെ നേരിട്ട് കണ്ട് വിശദീകരിച്ചു. തന്നെ അറിയിക്കാതെ കെഎസ്ഇബി ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി തീരുമാനങ്ങളെടുത്തതിൽ മന്ത്രി സണ്ണി ജോസഫ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ജിഎൻഎ (GNA) കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.വകുപ്പ് മന്ത്രിയെ ഒഴിവാക്കി തീരുമാനങ്ങളെടുക്കുന്നുവെന്ന വിമർശനങ്ങളും മന്ത്രിയുടെ നീരസവും തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെയർമാൻ എൻ. പ്രശാന്ത് മന്ത്രിയുടെ ഓഫീസിലെത്തി ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. അടുത്ത രണ്ട് മാസത്തേക്ക് കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നും പുറത്തുനിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നുമുള്ള ബോർഡിന്റെ വിലയിരുത്തൽ ചെയർമാൻ മന്ത്രിയെ ബോധ്യപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button