dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മേപ്പാറ ലൂർദ്ദ് മാതാ ചർച്ച് പാരിഷ് ഹാളിൽ വച്ച് ജീവനം ജല സംരക്ഷണ പദ്ധതിയുടേയും മന്നം കരിയർ അക്കാദമിയുടേയും ഉദ്ഘാടനം നടന്നു

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മേപ്പാറ ലൂർദ്ദ് മാതാ ചർച്ച് പാരിഷ് ഹാളിൽ വച്ച് ജീവനം ജല സംരക്ഷണ പദ്ധതിയുടേയും മന്നം കരിയർ അക്കാദമിയുടേയും ഉദ്ഘാടനം നടന്നു. സ്കൂൾ പിറ്റി എ വൈസ് പ്രസിഡൻ്റ് ബിനു സി. പി. അദ്ധ്യക്ഷത വഹിച്ചു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. മന്നംകരിയർ അക്കാദമി, ഗ്രാമീണ തൊഴിൽ സ്വപ്ന സാക്ഷാത്കാരപദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺബിന്ദു മധുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ജല സംരക്ഷണ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ച് എച്ച്സി എൻ എം ഡി ജോർജി മാത്യു പ്രഭാഷണം നടത്തി. ജീവനം ജല സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജലക്ഷ്മി അനീഷ് നിർവ്വഹിച്ചു.. കാരുണ്യ സ്പർശം പദ്ധതി കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയമോൾ ജോമോൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎംസി എയുടെ സഹകരണത്തോടെ തയ്യാറാക്കാൻ ആഗ്രഹിക്കുന്ന പ്ലാറ്റിനം ജൂബിലി പദ്ധതിയായ രക്തഗ്രൂപ്പ് ഡയറക്ടറി നിർമ്മാണത്തെക്കുറിച്ച് വൈഎംസിഎ സെക്രട്ടറിയും പൂർവ്വ വിദ്യാർത്ഥിയുമായ കെ.ജെ ജോസഫ് പ്രസംഗിച്ചു. കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി സ്കൂൾ നൽകിയ ഓക്സീമീറ്റർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വേണ്ടി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺബിന്ദു മധുക്കുട്ടൻ ഏറ്റുവാങ്ങി. ഗ്രാമശാക്തീകരണം വായന കൂട്ടായ്മ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോമോൻ തെക്കേൽ നിർവ്വഹിച്ചു.. ഗ്രാമീണ വായനക്കൂട്ടം എഴുത്തുകൂട്ടം ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ എം എം തോമസ് കൽത്തൊട്ടി തൻ്റെ കൃതികൾ സ്കൂൾ ലൈബ്രറിയ്ക്ക് സമ്മാനിച്ചു. റ്റി.എസ്. ഗിരീഷ് കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. യോഗത്തിൽ വിശിഷ്ട അതിഥികളായി മാത്യു ജോർജ്, രാജൻ മണ്ണൂർ എന്നിവർ പങ്കെടുത്തു. എഴുപത് വർഷത്തെ രക്ഷാകർത്തൃ കൂട്ടായ്മയുടെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്ത മുൻ പിറ്റിഎ പ്രസിഡൻ്റുമാരായ ബാലകൃഷ്ണൻ നായർ കല്ലേട്ട്, മധുക്കുട്ടൻ നായർ പേരയ്ക്കാട്ട്, ബിനു സി.പി. എന്നിവരെ മുൻ ഹെഡ്മാസ്റ്റർ കെ.പത്മകുമാർ, അഡ്മിനിട്രേറ്റർ അനിതാ ശേഖർ എസ് എസ്, സ്റ്റാഫ് സെക്രട്ടറി എം എസ് സിന്ധുമോൾ എന്നിവർ ചേർന്ന് ആദരിച്ചു. യോഗത്തിൽ ഈ മേഖലയിലെ പ്രതിഭകളായ സുധി മേപ്പാറ , സുഭാഷ് മേപ്പാറ ,എം എം തോമസ് കൽത്തൊട്ടി എന്നിവരെ സീനിയർ അസിസ്റ്റൻ്റ് പി എസ് പ്രദീപ് കുമാർ കോ ഓർഡിനേറ്റർമാരായ പി.വി ശ്രീദേവി, അനിതാ കെ.ആർ , എ.കെ ബിനു,അരുൺ കുമാർ എന്നിവർ ചേർന്ന് ആദരിച്ചു. മധുസൂദനൻനമ്പൂതിരി, കെ.പത്മകുമാർ, എം.പി ഗോപാലകൃഷ്ണൻ , അനീഷ് മണ്ണൂർ, ബിനോയി ഫിലിപ്പ് തൂങ്ങൻ പറമ്പിൽ, , അലൻ എസ് പുലിക്കുന്നേൽ, ജോസ് കല്ലുവേലിക്കുന്നേൽ, തങ്കച്ചൻ, ഡാനിയേൽ ഐ, പി.എസ് പ്രദീപ് കുമാർ, എ.കെ ബിനു,അനിത കെ.ആർ പി.കെ തനൂജാ റാണി, മെർലിൻ കുര്യൻഎന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button