dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് മറിഞ്ഞത്. കാക്കറവിള കനാലിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിന് വീതികുറഞ്ഞ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഒന്‍പത് കുട്ടികളും ആയയും ഡ്രൈവറും അടക്കം 11 പേരാണ് ഉണ്ടായിരുന്നത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button