പാചകവാതക വില കുതിക്കുന്നു; വാണിജ്യ സിലിണ്ടറിന് കൂടിയത് 42 രൂപ.

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോയുടെ സിലിണ്ടറിന് കൂട്ടിയത് 42 രൂപയാണ്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 3,113.50 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി സിലിണ്ടറിനും 11 രൂപയുടെ വര്‍ധനവുണ്ട്. ഡല്‍ഹിയില്‍ എഫ്ടിഎല്‍ വില 821.50രൂപയായി.കഴിഞ്ഞ മാസം ആദ്യവും വാണിജ്യ സിലിണ്ടര്‍ വില കൂട്ടിയിരുന്നു. അന്ന് 993 രൂപയുടെ വലിയ വര്‍ധനവാണ് ഉണ്ടായത്. വാണിജ്യ സിലണ്ടര്‍ വില ഉയരുന്നത് ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി ഉടമകള്‍ക്കും ക്യാന്റീന്‍ നടത്തിപ്പുകാര്‍ക്കും ഉള്‍പ്പടെ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.പശ്ചിമേശ്യന്‍ സംഘര്‍ഷം തുടര്‍ന്നോടെയുണ്ടായ എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഇന്ത്യയിലുള്‍പ്പടെ കനത്ത പ്രതിസന്ധിയാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയാണ് വാണിജ്യ സിലിണ്ടര്‍ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയത്.



