News
പൊലീസ് അസോസിയേഷനുകളുടെ പുനക്രമീകരണം: സര്‍ക്കാരിന് ആശ്വാസം; സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.

കൊച്ചി: കേരള പൊലീസ് അസോസിയേഷനുകളുടെ പുനക്രമീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പുനക്രമീകരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്.അജിത് ഉള്‍പ്പടെയുള്ളവരുടെ അപ്പീലാണ് ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ.പ്രീത എന്നിവരുടെ ഡിവിഷന് ബെഞ്ച് അനുവദിച്ചത്.സംസ്ഥാനത്തെ മൂന്ന് അംഗീകൃത പൊലീസ് സംഘടനകളെ രണ്ടാക്കി പുനക്രമീകരിക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായും അംഗങ്ങളുടെ സമ്മതമില്ലാതെയും സംഘടനയുടെ ഘടന മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.



